ഇനി ആഘോഷങ്ങളുടെ നാളുകള്‍; 140ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുവ്വക്കോട് എ.എല്‍.പി സ്‌കൂളില്‍ തിരിതെളിഞ്ഞു
ചേമഞ്ചേരി: 140ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുവ്വക്കോട് എ.എല്‍.പി സ്‌ക്കൂളില്‍ തിരിതെളിഞ്ഞു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ സ്‌ക്കൂളിന്റെ വാര്‍ഷികാഘോഷ സമാപന സമ്മേളനവും കെട്ടിട ഉദ്ഘാടനവും 2025 ജനുവരി മാസത്തോടെ പൂര്‍ത്തിയാകും.
ചടങ്ങില്‍ മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി മാധവി അമ്മ തച്ചനാടത്തിനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. തുടര്‍ന്ന് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ‘ ശ്രുതിമധുരം’ ഗാനമേള അരങ്ങേറി. സ്‌കൂള്‍ മാനേജര്‍ ഇന്ദിര ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിക്ക് പ്രധാനാധ്യാപികയും സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ സഹീന എന്‍.ടി സ്വാഗതം പറഞ്ഞു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ബിന്ദു സോമന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലടീച്ചര്‍, ബ്ലോക്ക് മെമ്പര്‍ ഷീബ ശ്രീധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍
സ്‌ക്കൗട്ട് ആന്‍ഡ് ഗൈഡ് ബുള്‍ബുള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മാതൃസമിതി ചെയര്‍പേഴ്‌സണ്‍ ധന്യ എം.പി നന്ദി രേഖപ്പെടുത്തി.