എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; ജില്ലയിൽ ജാ​ഗ്രതയോടെ പോലീസും സ്കൂൾ അധികൃതരും


Advertisement

കോഴിക്കോട്: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. പരീക്ഷ തീരുന്ന ദിവസമോ സ്കൂൾ പൂട്ടുന്ന ദിവസമോ സ്കൂളുകളിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവ് നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് ജില്ലയിൽ സംഘർഷ സാധ്യതയുള്ള സ്കൂൾ പരിസരങ്ങളിൽ പോലിസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സ്കൂൾ അധികൃതരും ജാ​ഗ്രതയോടെയാണുള്ളത്.

Advertisement

പരീക്ഷ കഴിഞ്ഞ് കുട്ടികൾ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തും. കുട്ടികൾ പരീക്ഷ കഴിഞ്ഞ ഉടനെ വീടുകളിലേക്ക് മടങ്ങണമെന്നും കുട്ടികൾ വീടുകളിലെത്തിയെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്. താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് ചടങ്ങിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് 10-ാം ക്ലാസ് വിദ്യാർഥി മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടഉണ്ട്.

Advertisement

അതേസമയം പ്ലസ് 2 പരീക്ഷ നാളെയും, പ്ലസ് വൺ പരീക്ഷ ഈ മാസം 29നും അവസാനിക്കും. ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പരീക്ഷ അവസാനിക്കുന്നത് നാളെയാണ്.

[id3]