ആസ്വാദക ഹൃദയം കീഴടക്കി പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം
കൊയിലാണ്ടി: വിവിധ പരിപാടികളോടെ ആഘോഷമാക്കി പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം. വൈകീട്ട് എള്ളുവീട്ടില്‍ കുമാര വസതിയില്‍ നിന്നും ഇളനീര്‍ കുലവരവും ഭക്തിയിലാറാടി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് കുട്ടിച്ചാത്തന്‍ തിറ അരങ്ങേറി. ദീപാരാധനയ്ക്ക് ശേഷം താലപ്പൊലി എഴുന്നള്ളിപ്പും അരങ്ങേറി. കളിപ്പുരയില്‍ ശ്രീദേവിയാണ് ദേവിയുടെ തിടമ്പ് എഴുന്നള്ളിച്ചത.് ഗജവീരന്‍മാരായ പട്ടാമ്പി മണികണ്ഠനും, തളാപ്പ് പ്രസാദും പറ്റാനകളായി.
പുരന്ദരദാസിന്റെ മേള പ്രമാണത്തില്‍ പയറ്റു വളപ്പില്‍ മണി, കേരളശ്ശേരി സുബ്രഹ്‌മണ്യന്‍, കേരളശ്ശേരി രാമന്‍ കുട്ടി, എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കലാകാരന്‍മാര്‍ അണിന്ന പാണ്ടിമേളം മേള ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി.