പാട്ടും ഡാന്‍സുമൊക്കെയായി എന്‍.എസ്.എസ് ദിനം ആഘോഷമാക്കി നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍


കൊയിലാണ്ടി: വിവിധ കലാപരിപാടികളോടെ എന്‍.എസ്.എസ് ദിനം ആഘോഷിച്ച് ശ്രീ വാസുദേവ ആശ്രമ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കൂടാതെ മികച്ച പ്രകടനം കാഴ്ചവെച്ച മുന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരെ പരിപാടിയില്‍ ആദരിച്ചു.

ആഘാഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോളമന്‍ ബേബി രാവിലെ പതാക ഉയര്‍ത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമ്പിളി. കെ.കെ, എന്‍.എസ്.എസ് ലീഡേഴ്‌സ് സായന്ത്, അഞ്ജന സൂരേഷ്, ദേവനന്ദ .കെ, ചേതസ് .പി .എം എന്നിവര്‍ നേതൃത്വം നല്‍കി.

എന്‍.എസ്.എസ് ഗീതം ആലപിച്ചു കൊണ്ട് വൈകുന്നേരം 3 മണിക്ക് പരിപാടികള്‍ ആരംഭിച്ചു. വളണ്ടിയര്‍ ഷഹന വേദിയില്‍ സ്വാഗതം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമ്പിളി ടീച്ചര്‍ അധ്യക്ഷത നിര്‍വഹിച്ച ചടങ്ങില്‍ മുന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വിനീത് കെ.പി, സുനിത. ആര്‍.രജില വി.കെ എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു.

സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ മാളവിക ബാബുരാജ്, സുനിത ആര്‍, വിനീത് കെ.പി, രജില വി.കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ നിരവധി കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറി. വൈകുന്നേരം 5 മണിയോടുകൂടി പരിപാടികള്‍ സമാപിച്ചു. എന്‍.എസ്.എസ് ലീഡര്‍ ചേതസ് പി.എം നന്ദി പറഞ്ഞു.