പൊയിൽകാവ് എടക്കുളം മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്രം മഹോത്സവം കൊടിയേറി
പൊയിൽകാവ്: എടക്കുളം മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്രം തേങ്ങയേറും പാട്ട് മഹോത്സവം കൊടിയേറി. ഇന്ന് വൈകീട്ട് 4നും 4.30നും മദ്ധ്യേ നടന്ന ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി അനന്തകൃഷ്ണൻ പുല്ലിക്കലിന്റെ സഹ കാർമ്മികത്വത്തിലുമായിരുന്നു ചടങ്ങുകള്‍. ഉത്സവാഘോഷകമ്മിറ്റി പ്രസിഡന്റ് നമ്പ്യാക്കൽ ബാലകൃഷ്ണൻ, സെക്രട്ടറി ടി.സി മോഹനൻ എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു. ഉത്സവം ഫെബ്രുവരി 11ന് പരദേവതയുടെ തിറയോടെ സമാപിക്കും.
Description: Sri Paradevata Temple Mahotsavam flagged off