ഒരിട വേളയ്ക്ക് ശേഷം കൃഷ്ണനും ഗോപികമാരും ഒത്തുകൂടി; അമ്മയുടെ ഒക്കത്തിരുന്നു പോകുന്ന ഉണ്ണി കണ്ണന്മാർ മുതൽ ഗോപികമാരോട് കളിചിരികൾ പറഞ്ഞു നടക്കുന്ന ശ്രീകൃഷ്ണൻ വരെ, ആഘോഷമായി കൊയിലാണ്ടിയിലെ ശ്രീകൃഷ്ണ ജയന്തി


കൊയിലാണ്ടി: കൊയിലാണ്ടി തെരുവോരങ്ങൾ ഇന്ന് കുഞ്ഞി കണ്ണമാരാൽ നിറഞ്ഞിരിക്കുകയാണ്, ഒപ്പം ഗോപികമാരും. പേമാരിയും കൊറോണയുമെല്ലാം മുക്കി കളഞ്ഞ ആഘോഷങ്ങളാണ് ഇടവേളക്ക് ശേഷം ഇന്ന് നടന്നത്. ജന്മാഷ്ടമി ദിനത്തിൽ നഗരത്തിൽ നടന്ന ശോഭായാത്രയിൽ ആബാലവൃദ്ധം ജനങ്ങളും ഉണ്ടായിരുന്നു.

പീലി തിരുമുടി ചൂടി ഓടക്കുഴലേന്തിയ നിരവധി ബാലികാബാലന്മാർ ശോഭായാത്രക്ക് മാറ്റേകി. കണ്ണൻ്റെ ബാല്യകാല കുസൃതികളേയും ലീലാവിലാസങ്ങളേയും അനുസ്മരിപ്പിക്കുന്ന വൈവിധ്യമാർന്ന നിശ്ചല ദൃശ്യങ്ങളും വിസ്മയമുളവാക്കി.

ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിലാണ് ശ്രീകൃഷ്ണന്റെ ജൻമദിനം ആഘോഷിച്ചത്. പന്തലായനി, ചെറിയ മങ്ങാട്, വിരുന്നുകണ്ടി, മനയിടത്ത് പറമ്പ് ,പെരുവട്ടൂർ, കോതമംഗലം, കുറുവങ്ങാട്, കണയങ്കോട് തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച ചെറു ശോഭായാത്രകൾ കൊരയങ്ങാട് സംഗമിച്ച ശേഷം കൊയിലാണ്ടി സ്പോപോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സമാപിച്ചു.

summary: Sree Krishna Jayanthi celebration at koyilandy