ശ്രീനാരായണഗുരു ജയന്തി: കൊയിലാണ്ടിയില്‍ വിപുലമായ പരിപാടികള്‍, 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു


കൊയിലാണ്ടി: ശ്രീനാരായണഗുരുദേവന്റെ 170 ആം ഗുരുജയന്തി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ കൊയിലാണ്ടി യൂണിയൻ ഓഫീസിൽ ചേർന്ന ശാഖ ഭാരവാഹികളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘത്തിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. പരിപാടികളുടെ ഭാഗമായി യൂണിയൻ മുൻ സെക്രട്ടറി എം.രാരു രക്ഷാധികാരിയായും പറമ്പത്ത് ദാസൻ ജനറൽ കൺവീനർ ആയും കെ.എം രാജീവൻ ചെയർമാനുമായി 101 അംഗ കമ്മറ്റി രൂപീകരിച്ചു.

സെക്രട്ടറി പറമ്പത്ത് ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡണ്ട് വി.കെ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.എം രാജീവൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ കെ.കെ ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തിൽ കൗൺസിലർമാരായ സുരേഷ് മേലെ പുറത്ത്, കെ.കെ കുഞ്ഞികൃഷ്ണൻ, വി.എം പുഷ്പരാജ്, ഒ ചോയിക്കുട്ടി, കെ.വി സന്തോഷ് എന്നിവരും ശാഖ ഭാരവാഹികളായ ഗോവിന്ദൻ വീട്ടിൽ, കുമാരൻ തിരുവങ്ങൂർ, സുരേന്ദ്രൻ പെരുവട്ടൂർ, കെ.കെ ദാസൻ എന്നിവരും സംസാരിച്ചു. മണമൽ ശാഖാ സെക്രട്ടറി ജയദേവൻ സി.കെ നന്ദിയും പറഞ്ഞു.