രോഗപ്രതിരോധ ശേഷി കൂട്ടാനും അകാല വാര്‍ധക്യം ഇല്ലാതാക്കാനും മുളപ്പിച്ച ചെറുപയര്‍; അറിയാം മറ്റു ഗുണങ്ങള്‍


ചെറുപയറില്‍ പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം, അയേണ്‍, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിക്കുമ്പോള്‍ ഈ പോഷകങ്ങളെല്ലാം ഇരട്ടിയാവുന്നു. മുളപ്പിച്ച ചെറുപയര്‍ കഴിക്കുമ്പോള്‍ പെട്ടന്നു തന്നെ വയര്‍ നിറഞ്ഞതായി അനുഭവപ്പെടുന്നതിനാല്‍ ഭക്ഷണത്തില്‍ ക്രമീകരണം ഉണ്ടാവുന്നു. കൂടാതെ കാര്‍ബോഹൈഡ്രേറ്റ് കുറവായിരിക്കും. ഇത്് അമിതവണ്ണം കുറക്കാന്‍ സഹായിക്കുന്നു.

മെഗ്‌നീഷ്യം ഫോസ്ഫറസ് എന്നിവ ഉള്‍പ്പെട്ടതിനാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍, ബി.പി എന്നിവ ഉള്ളവര്‍ക്ക് അവയെ കുറക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുളപ്പിച്ച ചെറുപയര്‍ സഹായകമാണ്. ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി.എച്ച് നില നിയന്ത്രിക്കാനും മുളപ്പിച്ച പയര്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ കുറക്കാനും ഇത് സഹായിക്കുന്നു.

മുളപ്പിക്കുമ്പോള്‍ ഉയരുന്ന അയേണിന്റെ അളവ് ഹീമോഗ്ലോബിന്‍ കുറവുള്ളവരില്‍ അത് കൂടാന്‍ കാരണമാവുകയും അനീമിയ പോലുള്ള അസുഖങ്ങളെ തടയുകയും ചെയ്യുന്നു. പൊട്ടാസ്യവും മഗ്‌നീഷ്യവും ധാരാളം ഉള്ളതിനാല്‍ ശരീരത്തിലെ ക്ഷീണം ബാധിച്ച കോശങ്ങള്‍ക്കു പകരം നല്ല കോശങ്ങളെ ഉണ്ടാക്കാന്‍ മുളപ്പിച്ച ചെറുപയറിന് സാധ്യമാവുന്നു. പനി പോലുള്ള അസുഖങ്ങള്‍ വരുമ്പോള്‍ ചെറുപയര്‍ കഴിക്കുന്നതു മൂലം വളരെ പെട്ടന്ന് ക്ഷീണം മാറുന്നു.

രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായിക്കുന്നു. പയറുവര്‍ഗ്ഗങ്ങളില്‍ ധാരാളം ഗ്യാസ് അടങ്ങിയിരിക്കും. എന്നാല്‍ മുളപ്പിക്കുന്നതിലൂടെ ഗ്യാസ് ഇല്ലാതാക്കുകയും നാരുകള്‍ അടങ്ങിയതിനാല്‍ കുടലിന്റെ ആരോഗ്യത്തിന് ഗുണകരവുമാവുകയും ചെയ്യുന്നു. മലബന്ധം പോലുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാനും ഇത് സഹായിക്കുന്നു.

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന ടോക്സിനുകളെ നീക്കം ചെയ്യാനും മുളപ്പിച്ച ചെറുപയറിന് സാധിക്കുന്നു. കാല്‍സ്യം ധാരാളം അടങ്ങിയതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ആ വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയതിനാല്‍ ആര്‍ത്തവ സമയത്തെ പ്രശ്നങ്ങള്‍ക്കും ഇതൊരു പരിഹാരമാണ്. പ്രമേഹ രോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും മുളപ്പിച്ച ചെറുപയറിന് കഴിയുന്നു.

രക്തക്കുഴലുകളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും രക്തചംക്രമണം മെച്ചപ്പടുത്തുകയും ചെയ്യുന്നുതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഗുണം ചെയ്യുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുകയും വാര്‍ധക്യത്തിനു കാരണമാകുന്ന ഡി.എന്‍.എ കളെ നശിപ്പിക്കുകയും ചെയ്യുന്നു.