വിദ്യാര്‍ത്ഥികള്‍ക്കായി കായിക പരിശീലന പരിപാടിയുമായി ചേമഞ്ചേരി പഞ്ചായത്ത്; ‘കേപ്’ കായിക പരിശീലനത്തിന് തുടക്കം
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കായിക പരിശീലന പരിപാടിയായ ‘കേപ്’ ന് തുടക്കം. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പരിശീലന പരിപാടി പൊതുവിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുക.
യുപി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും കായിക പരിശീലനം നല്‍കുക. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനായ കമാല്‍ വരദൂര്‍ നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല .എം ജെഴ്‌സി പ്രകാശനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സന്ധ്യാ ഷിബു, വി.കെ അബ്ദുല്‍ ഹാരിസ്, വാര്‍ഡ് മെമ്പര്‍ സജിത ഷെറി, ആസൂത്രണ സമിതി അംഗമായ ശശിധരന്‍ ചെറുര്, എ .ആര്‍ ഷമീര്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സതീഷ് കുമാര്‍ പി.പി സ്വാഗതവും വി. അരവിന്ദന്‍ നന്ദിയും പറഞ്ഞു.