അന്തരാഷട്ര കായിക സമ്മേളനം; സമൂഹത്തിലെ വിവിധ മേഖലയിലുളളവരെ കായിക രംഗത്തേക്ക് കൂട്ടിച്ചര്‍ക്കാന്‍ കൊയിലാണ്ടി നഗരസഭ ‘സ്‌പോര്‍ട്‌സ് സമ്മിറ്റ്’
കൊയിലാണ്ടി: കൊയിലാണ്ടിയുടെ കായിക മേഖല വികസിപ്പിക്കാനുളള ‘നഗരസഭ സ്‌പോര്‍ട്‌സ് സമ്മിറ്റ’് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള വിദഗ്ധരെ കായിക രംഗത്തേക്ക് കൂട്ടിച്ചേര്‍ക്കുകയും എല്ലാവരിലേക്കും സ്‌പോര്‍ട്ട്‌സ് എന്നിവയാണ് സ്‌പോര്‍ട്‌സ് സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നത്.
2024 ജനുവരി 11 മുതല്‍ 14 വരെ പുതിയ കായിക നയവും കായിക സമ്പദ്ഘടനയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അന്താരാഷ്ട്ര കായിക സമ്മേളനം സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുകയാണ്. ഇതിന് മുന്നോടിയായി എല്ലാ ജില്ലകളിലും തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സ്‌പോര്‍ട്‌സ് സമ്മിറ്റുകള്‍ സംഘടിപ്പിക്കുകയാണ്.
കൊയിലാണ്ടി നഗരസഭാ സമ്മിറ്റ് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഡോ. റോയി വി. ജോണ്‍ പദ്ധതി വിശദീകരിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മറി ചെയര്‍മാന്‍മാരായ കെ.എ. ഇന്ദിര, കെ.ഷിജു, സി. പ്രജില, ഇ.കെ അജിത്ത്, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ വൈശാഖ്, വത്സരാജ് കേളോത്ത്, കുഞ്ഞികണാരന്‍ സര്‍വീസസ്, പി.എ. അജനചന്ദ്രന്‍, എ. സുധാകരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി സ്വാഗതവും നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി നന്ദിയും പറഞ്ഞു. സമ്മിറ്റില്‍ നഗരസഭയിലെ കായിക വികസന സാധ്യതകള്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ അവതരിപ്പിച്ചു.