‘മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു’; മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്ത് സ്പീക്കര്‍
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രാത്സവത്തില്‍ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കൂടാതെ അപ്രതീക്ഷിത അപകടത്തില്‍ പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മരണെപ്പെട്ടവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കട്ടെ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
Summary: Speaker condoles the accident involving an elephant in the Manakulangara temple.