കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ എസ്.പി.സി ദിന ആഘോഷം; കമ്മ്യൂണിറ്റി ഇംഗ്ലീഷ് ക്ലാസുകള്‍ക്കും തുടക്കം


കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.പി.സി ദിനം ആഘോഷിച്ചു. കമ്മ്യൂണിറ്റി ഇംഗ്ലീഷ് ക്ലാസുകളുടെ ഉദ്ഘാടനവും സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യന്‍മാര്‍ക്ക് ആദരവും നല്‍കി.

വി. സുചീന്ദ്രന്റെ അധ്യക്ഷതയില്‍ സബ് ഇന്‍സ്‌പെക്ടര്‍ ശൈലേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എ.ലളിത മുഖ്യാതിഥിയായി. കെ.പ്രദീപ് പദ്ധതി വിശദീകരണം നടത്തി.

പ്രിന്‍സിപ്പാള്‍ പ്രദീപ്കുമാര്‍, ഹെഡ്മിസ്ട്രസ് അജിതകുമാരി, ഫയര്‍ ആന്റ് റസ്‌ക്യൂഓഫീസര്‍ ശരത്, എക്‌സൈസ് ഓഫീസര്‍ ഷിജു, ജയരാജ് പണിക്കര്‍, സുധീര്‍.പി, ഷജിത.ടി, മധുലാല്‍, സുരേഷ്, ഹേമല്‍, റഷീദ, വിജയന്‍.എന്‍.കെ, വിജു, റജിന, ശ്രീലാല്‍, ശ്രീജിത്, ബിന്ദുറാണി, നവീന, വിപിന്‍ദാസ് സംബന്ധിച്ചു. നസീര്‍.എഫ്.എം സംസാരിച്ചു.