ദക്ഷിണേന്ത്യയിലും തിളങ്ങി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിനീത് മാഷ്; സൗത്തേൺ ഇന്ത്യ സയൻസ് ഫെയർ കേരള വിഭാഗത്തിൽ നേടിയെടുത്തത് ഒന്നാംസ്ഥാനം
പേരാമ്പ്ര: സതേൺ ഇന്ത്യ സയൻസ് ഫെയറിൽ കേരള വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിനീത് എസ്. കേരളത്തിലെ മറ്റ് അധ്യാപകരെ പിന്തള്ളിയാണ് വിനീത് ഒന്നാം സ്ഥാനം നേടിയത്. പോണ്ടിച്ചേരിയിൽ ജനുവരി 21 മുതൽ 25 വരെയായിരുന്നു മത്സരം നടന്നത്.
ഡയറക്ടറേറ്റ് ഓഫ് സ്കൂൾ ഓഫ് എഡ്യുക്കേഷനും വിശ്വേശ്വരയ്യ ടെക്നോളജിക്കൽ ഇൻസ്റ്റ്യൂറ്റും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രെെമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അധ്യാപകരാണ് ശാസ്ത്രമേളയിൽ പങ്കെടുത്തത്.
പഠിക്കാന്‍ വിഷമമുള്ള ഭാഗങ്ങള്‍ മോഡലുകള്‍ വെച്ച് എങ്ങനെ കുട്ടികളെ എളുപ്പത്തില്‍ പഠിപ്പിക്കാം എന്ന ചിന്തയില്‍ നിന്നാണ് വിനീത് മാഷ് ടീച്ചിങ് എയ്ഡിലേക്ക് എത്തുന്നത്. അതൊരു മത്സരഇനമായി മാറിയപ്പോള്‍ സംസ്ഥാന തലത്തില്‍ നേരത്ത ഒന്നാം സ്ഥാനവും എ ഗ്രേഡും മാഷ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ആലപ്പുഴയില്‍ വച്ച് നടന്ന കേരള സംസ്ഥാന ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ടീച്ചിങ് എയിഡ് മത്സരത്തിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മാഷ് പങ്കെടുത്തതും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയതും.
ഒമ്പതാം ക്ലാസിലെ ഗുരുത്വാകര്‍ഷണം എന്ന പാഠഭാഗത്തിലെ അപകേന്ദ്രബലവും അഭികേന്ദ്രബലവും ആയിരുന്നു മത്സരത്തിനായി ഇത്തവണയും തെരഞ്ഞെടുത്തത്.
Summary: Southern India Science Fair Vineet Mash of Perambra Higher Secondary School won first place in the Kerala section