കവിസമ്മേളനവുമായി സൗഹൃദവേദി നടുവത്തൂര്‍
കൊയിലാണ്ടി: സഹൃദ വേദി നടുവത്തൂര്‍ സംഘടിപ്പിച്ച കവി സമ്മേളനം കവി സത്യചന്ദ്രന് പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. സുരേഷ് പാറപ്പുറം ആധ്യക്ഷ്യം വഹിച്ചു.
സി.രാഘവന് സ്വസ്ഥവൃത്തം, ഷാജീവ് നാരായണന്, ബിജേഷ് ഉപ്പാലയ്ക്കല്‍, മുരളീധരന് നടേരി, പി.സുരേന്ദ്രന് കീഴരിയൂര്‍, തെസ്നി അഷറഫ്, സുബീഷ് അരിക്കുളം, ബിജു വി രാഘവ്, രവി ചിത്രലിപി, റിയാസ് കനോത്ത് എന്നിവര്‍ കവിതകളവതരിപ്പിച്ചു. രാജന് നടുവത്തൂര്‍ സ്വാഗതവും രവി ഇടത്തില്‍ നന്ദിയും പറഞ്ഞു.