ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ മകന്‍ അമ്മയെ കുക്കറിന്റെ മൂടികൊണ്ട് അടിച്ചു; ഗുരുതര പരിക്ക്
ബാലുശ്ശേരി: കണ്ണാടിപ്പൊയില്‍ മകന്‍ അമ്മയെ കുക്കറിന്റെ മൂടികൊണ്ട് അടിച്ചു. നടുക്കണ്ടി രതി (55)നാണ് പരിക്കേറ്റത്. മകന്‍ രഭിനെതിരെ ബാലുശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റ രതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്വത്തു തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഭര്‍ത്താവിനും മകന്റെ ഭാര്യയ്ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്നും രതി പരാതിയില്‍ പറയുന്നുണ്ട്.