ചിലത് ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങളാകാവാം; ശരീരത്തിലെ ചൊറിച്ചിലുകള്‍ അവഗണിക്കരുത്


Advertisement

ദേഹത്ത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ചൊറിച്ചില്‍, പലരും നിസാരമായി കണ്ട് അവഗണിക്കാറാണ് പതിവ്. അല്ലെങ്കില്‍ മഞ്ഞളോ മറ്റൊ പുരട്ടി താല്‍ക്കാലിക ശമനം കാണും. എന്നാല്‍ ഇത്തരം ചൊറിച്ചിലുകള്‍ ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനകളാവാം.

Advertisement

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരളിന്റെ ആരോഗ്യം മോശമാവുന്നു എന്നതിന്റെ ലക്ഷണമായി ചര്‍മ്മത്തില്‍ ചൊറിച്ചിലുകള്‍ വരാറുണ്ട്. കരളിന്റെ പ്രവര്‍ത്തനം മോശം ആകുമ്പോള്‍ ശരീരത്തില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. ഇത് ചൊറിച്ചിലിന് വഴിവെക്കാം.

Advertisement

കൂടാതെ പാന്‍ക്രിയാസിന് ബാധിക്കുന്ന അര്‍ബുദം കൊണ്ടും ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. അടിവയറ്റില്‍ വയറിന് പിന്നിലായി കാണപ്പെടുന്ന അവയവമാണ് പാന്‍ക്രിയാസ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പാന്‍ക്രിയാസില്‍ നിര്‍മ്മിക്കുന്ന ഹോര്‍മോണുകളാണ്.

Advertisement

പാന്‍ക്രിയാസില്‍ ഉണ്ടാകുന്ന അര്‍ബുദം കരളില്‍ നിന്നുള്ള പിത്തരസത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇത് മൂലം പിത്തരസത്തിലെ മഞ്ഞനിറത്തിലുള്ള ബിലിറൂബിന്‍ ശരീരത്തില്‍ കെട്ടിക്കിടന്ന് ദേഹമാസകലം ചൊറിച്ചില്‍ ഉണ്ടാകാം.