‘ കേരളത്തെ തകര്‍ക്കരുത്’ ഡല്‍ഹിയിലെ പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം; കൊയിലാണ്ടിയില്‍ ജനകീയ പ്രതിരോധവുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി


Advertisement

കൊയിലാണ്ടി: കേരളത്തെ തകര്‍ക്കരുത് എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊയിലാണ്ടിയില്‍ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിരോധം സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.

Advertisement

സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, കെ.ഷിജു, കിരണ്‍ജിത്ത്, സി.സത്യചന്ദ്രന്‍, ടി.കെ.രാധാകൃഷ്ണന്‍, കെ.റഷീദ്, ഇ.കെ.അജിത്, സി.ചിന്നന്‍, കെ.സത്യന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

Advertisement