മണ്ണിനെ അറിയാം പഠിക്കാം; മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ മണ്ണ് പരിശോധനാ ക്യാമ്പയിന്‍
മേപ്പയൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറിയുടെയും ആഭിമുഖ്യത്തില്‍ ചങ്ങരംവെള്ളി എം.എല്‍.പി സ്‌കൂളില്‍ വെച്ച് മണ്ണ് പരിശോധനാ ക്യാമ്പയിന്‍ നടത്തി.
കൃഷിഭവന്റെ നിര്‍ദ്ദേശ പ്രകാരം ഒരാഴ്ച മുമ്പ് ശേഖരിച്ച മണ്ണ് തണലില്‍ ഉണക്കിയാണ് പരിശോധനയ്ക്കായി കര്‍ഷകര്‍ ക്യാമ്പയിനില്‍ കൊണ്ടുവന്നത്. നനവുള്ള മണ്ണ് സാമ്പിളുകള്‍ ഉണക്കിയ ശേഷം കൃഷിഭവന്‍ വഴി പരിശോധനയ്ക്കായി നല്‍കും.
വാര്‍ഡ് മെമ്പര്‍ കെ.എം പ്രസീതയുടെ സാന്നിധ്യത്തില്‍ കൃഷി ഓഫീസര്‍ ആര്‍.എ.അപര്‍ണ ക്യാമ്പയിന് നേതൃത്വം നല്‍കി.
തിക്കോടി സ്ഥിതി ചെയ്യുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥാപനമായ സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറി ജീവനക്കാരാണ് മണ്ണ് പരിശോധന നടത്തിയത്. സോയില്‍ കെമിസ്റ്റ് സജിന മണ്ണ് സാമ്പിളുകള്‍ പരിശോധിക്കുകയും പരിശോധനാ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. കൃഷി അസിസ്റ്റന്റ് എസ്.സുഷേണന്‍ ക്യാമ്പയിനില്‍ പങ്കെടുത്തു.