സോപ്പുകൾ ഇനി സ്വന്തമായി നിർമ്മിക്കാം; മൂടാടി ഗോഖലെ യു.പി സ്കൂളിൽ രക്ഷിതാക്കൾക്കും നാട്ടുകാർക്കുമായി സോപ്പ് നിർമ്മാണ പരിശീലന ക്യാമ്പ്
മൂടാടി: ഗോഖലെ യു.പി സ്കൂളിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്കും നാട്ടുകാർക്കുമായി സോപ്പ് നിർമ്മാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം സിദിൻ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.
2025 ഫിബ്രുവരി 6,7,8, തിയ്യതികളിലായാണ് വാർഷികാഘോഷ പരിപാടി നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി നാട്ടിലും വിദേശത്തും ഉള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളിൽ സംഗമത്തിൽ പരിപാടി അവതരിപ്പാക്കാൻ താല്പര്യമുള്ളവർ ജനുവരി 27 ന് മുൻപ് +91 94962 73609, 7907383688, എന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇന്ന് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.സുരേന്ദ്രകുമാർ, പി.ടി.എ പ്രസിഡണ്ട് ശ്രീ.മുഹമ്മദ് റിയാസ്, ബിജുകുമാർ, റാഷിദ് .കെ, വർഷ.കെ, സ്മിത.എ.വി എന്നിവർ സംസാരിച്ചു.
Summary: Soap making training camp for parents and locals at Moodadi Gokhale UP Schoo