വിശ്രമവേളകള്‍ ചിലവഴിക്കനായി കൊയിലാണ്ടി നഗരത്തില്‍ ഒരിടം കൂടി; നഗരസഭ നിര്‍മ്മിച്ച ‘സ്‌നേഹാരാമം’ നാടിന് സമര്‍പ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ രണ്ടാമതായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രം സ്‌നേഹാരാമം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.
സ്‌നേഹാരാമം കാനത്തില്‍ ജമീല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം നഗരത്തിലെത്തുന്നവര്‍ക്ക് സായാഹ്നങ്ങള്‍ ചെലവഴിക്കുന്നതിനായി കൊയിലാണ്ടി നഗരസഭ നിര്‍മ്മിച്ച വിശ്രമ കേന്ദ്രമാണ് സ്‌നേഹാരാമം.

സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നഗരസഭ ചെയര്‍ പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാര്‍ക്ക് ഒരുക്കിയ ശില്പി ബിജു കലാലയത്തെ പരിപാടിയില്‍ ആദരിച്ചു. തഹ്‌സില്‍ദര്‍ ജയശ്രീ എസ്. വാര്യര്‍, നഗരസഭ ഉപാധ്യക്ഷന്‍ കെ.സത്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ സി. പ്രജില, കെ.എ. ഇന്ദിര, ഇ.കെ.അജിത്, കെ.ഷിജു, നിജില പറവക്കൊടി,

കൊയിലാണ്ടിയുടെ ചരിത്രം പറയുന്ന ശില്‍പ ചാരുത, കൊയിലാണ്ടിയ്ക്ക് ഒഴിവുസമയങ്ങള്‍ ചിലവഴിക്കാന്‍ ഒരിടംകൂടി; സിവില്‍ സ്റ്റേഷന് സമീപം ഉദ്ഘാടനത്തിനൊരുങ്ങി സ്‌നേഹാരാമം

കൗണ്‍സിലര്‍മാരായ സിന്ധു സുരേഷ്, പി. രത്‌നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, ശുചിത്വമിഷന്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഗൗതമന്‍, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.കെ.ബിനീഷ്, നഗരസഭ എന്‍ജിനീയര്‍ കെ.ശിവപ്രസാദ്, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികള്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.