‘കാല് നഷ്ടപ്പെട്ടതോടെ വീടിനുള്ളിലേക്ക് ഒതുങ്ങിയതാണ്, ഇന്നത്തേത് മറക്കാനാകാത്ത അനുഭവം’; വേറിട്ട അനുഭവമായി മൂടാടിയിലെ സ്നേഹപൂർവ്വം പരിപാടി
മൂടാടി: കാല് നഷ്ടപ്പെട്ടതോടെ വീടിനുള്ളിലേക്ക് ഒതുങ്ങിയതാണ് ഞാൻ, എന്നാൽ ഇന്നത്തെ ദിവസം എനിക്ക് ഒരുപിടി മറക്കാനാകാത്ത ഔർമ്മകൾ സമ്മാനിച്ചു, പി.ടി.പ്രഭാകരന്റെ വാക്കുകളാണിത്. ഇത് ഒരാളുടെ മാത്രം അനുഭവമല്ല, സ്നേഹപൂർവ്വം പരിപാടിക്കെത്തിയ എല്ലാവർക്കും സമാനമായ അനുഭവമാണ് പരിപാടി സമ്മാനിച്ചത്.
ഗ്രാമപഞ്ചായത്തും മൂടാടി കുടുബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പലകാരണങ്ങളാൽ വീടുനുള്ളിൽ ഒതുങ്ങി കഴിയേണ്ടി വന്നവർക്കായി സ്നേഹപൂർവ്വം പരിപാടി സംഘടിപ്പിച്ചത്. ‘വീട്ടകങ്ങളിൽ തളച്ചിട്ടവർക് പുറം ലോകം കാണാനും ഒരു ദിവസം മുഴുവൻ ആനന്ദം പകർന്ന് അതിജീവനത്തിനുള്ള ആത്മവിശ്വാസം പകരാനും പരിപാടിക്ക് കഴിഞ്ഞു. അകലാപുഴയിലൂടെയുള്ള ബോട്ട് യാത്രയായിരുന്നു പരിപാടിയിലെ പ്രധാന ഇനം. ബോട്ടിൽ കയറാൻ ആദ്യം മടിച്ചവർ ബോട്ട് യാത്ര കഴിഞ്ഞപ്പോൾ ബോട്ടിൽ നിന്ന് ഇറങ്ങില്ലാന്ന് വാശിയായി.
ചെറുപ്പത്തിൽ ഓടി ചാടി നടന്നിരുന്ന വ്യക്തിയാണ് എന്നാൽ അസുഖബാധിതനായി രണ്ടും കാലും മുറിച്ചുമാറ്റേണ്ടിവന്നു. വീൽചെയറിലാണ് പരിപാടിക്ക് വളണ്ടിയർമാർ അദ്ദേഹത്തെ പരിപാടിക്ക് കൊണ്ടുവന്നത്. വർഷങ്ങളായി വീടിന് പുറത്ത് വരാറില്ലായിരുന്നു. ബോട്ട് യാത്രയും കലാപരിപാടികളും ആസ്വദിച്ച് ഉന്മേഷവനായാണ് തിരിച്ച് പോയത്.
ഇങ്ങനെ നിരവധി പേർ അവരുടെ കുടുംബാഗങ്ങൾ പാലിയേറ്റീവ് വളണ്ടിയർമാർ എല്ലാം ഒത്ത് ചേർന്ന കൂട്ടായ്മയാണ് മൂടാടി മലബാർ കോളേജ് ഓഡിറ്റോറിയത്തിൽ ഒത്തുകൂടിയത്. മഹൽഹാർ ഓർ കസ്ട്രയുടെ സംഗീത സദസ്, ശ്രീജിത് വിയ്യൂരിൻ്റെ മാജിക് ഷോ എന്നിവയും നടന്നു.
പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ മെമ്പർമാർ എന്നിവർ സന്നിഹിതരായി. ഡോ ജീന എലിസബത്ത് സ്വാഗതവും പപ്പൻ മൂടാടി നന്ദിയും പറഞ്ഞു. പാലിയേറ്റിവ് നഴ്സ്മാരെ വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി ആദരിച്ചു.
Summary: snehapoorvam programm conducted in Mudadi