പഠിച്ചിറങ്ങിയ കലാലയ മുറ്റത്ത് അവർ വീണ്ടും ഒത്തുകൂടും; ആർ.എസ്.എം എസ്.എൻ.ഡി.പി കോളേജ് പൂർവ്വ വിദ്യാർത്ഥി സം​ഗമം ഫെബ്രുവരി എട്ടിന്


Advertisement

കൊയിലാണ്ടി: ആർ.എസ്എം.എസ് എൻ.ഡി.പി കോളേജ് കൊയിലാണ്ടിയിലെ പൂർവ്വ വിദ്യാർത്ഥികൾ വീണ്ടും ഒത്തുചേരുന്നു. ” മെമ്മോറിയ” എന്ന പേരിൽ ഫെബ്രുവരി എട്ടിന് കോളേജിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisement

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ കൊയിലാണ്ടിയിലെ വിദ്യാഭ്യാസ മേഖലയിൽമികവുറ്റ സാന്നിധ്യമായി മാറിയ കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സംഗമം സംഘടിപ്പിക്കുന്നത്. പൂർവ്വ വിദ്യാർത്ഥികളോടൊപ്പം തന്നെ കോളേജിന്റെ ഭാഗമായിരുന്ന അധ്യാപക അനധ്യാപക ജീവനക്കാരും സംഗമത്തിന്റെ ഭാഗമായി മാറുമെന്ന് കോളേജ് പ്രിൻസിപ്പൽ സുജേഷ്, അലൂമിനിയ അസോസിയേഷൻ സെക്രട്ടറി പവിത എന്നിവർ അറിയിച്ചു.

Advertisement
Advertisement

Summary: sndp college Koyilandy students reunion on February 8