Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ ആദ്യഘട്ട വോട്ടിങ്ങിന് ആവേശകരമായ സമാപനം; രാത്രി പത്ത് മണിക്ക് വോട്ടിങ് അവസാനിച്ചപ്പോള്‍ കൂടുതല്‍ വോട്ടുകള്‍ നേടി ഫൈനൽ റൗണ്ടിലെത്തിയത് ഇവര്‍
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ആദ്യഘട്ട വോട്ടിങ്ങിന് ഒടുവില്‍ ആവേശകരമായ പരിസമാപ്തി. ഇന്ന് രാത്രി പത്ത് മണിക്ക് വോട്ടിങ് അവസാനിപ്പിക്കുമ്പോഴും നിരവധി പേരാണ് വോട്ട് ചെയ്യാനായി എത്തിയതെന്ന് ഗൂഗിള്‍ അനലറ്റിക്സ് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആദ്യഘട്ട വോട്ടിങ് അവസാനിച്ച വേളയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി അന്തിമ റൗണ്ട് വോട്ടിങ്ങിലേക്ക് എത്തിയത് ആരെല്ലാമാണ് എന്നറിയാനുള്ള ആകാംക്ഷ ഇവിടെ അവസാനിക്കുകയാണ്.
വോട്ടിങ് നടക്കുന്നതിനിടെ ചില ദിവസങ്ങളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായ ദിവസങ്ങളിലെ വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നിലവില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ക്കൊപ്പം ഈ വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ആകെ കണക്കാണ് അന്തിമഫലത്തിനായി പരിഗണിച്ചത്. ആകെ 13197 വോട്ടുകളാണ് ഇന്ന് രാത്രി പത്ത് മണി വരെ രേഖപ്പെടുത്തിയത്.
കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെ അമരക്കാരനും കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവുമായ ടി.ടി.ഇസ്മായിലിനാണ് വോട്ടിങ് അവസാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. 5627 വോട്ടുകളാണ് അദ്ദേഹത്തിന് ആകെ ലഭിച്ചത്.
കോവിഡ് ആഞ്ഞടിച്ച വേളയില്‍ അത് പ്രതിരോധിക്കാനായി കൊയിലാണ്ടിയെ നയിച്ച നോഡല്‍ ഓഫീസര്‍ ഡോ. സന്ധ്യ കുറുപ്പാണ് ആദ്യഘട്ട വോട്ടിങ് അവസാനിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ളത്. 3188 വോട്ടുകളാണ് ഡോ. സന്ധ്യയ്ക്ക് ലഭിച്ചത്.
കൊയിലാണ്ടിയുടെയും മലയാളികളുടെയാകെയും പ്രിയഗായകന് ഷാഫി കൊല്ലം 1151 വോട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തി. കൊയിലാണ്ടിയുടെ പ്രിയ എം.എല്‍.എ കാനത്തില്‍ ജമീല 633 വോട്ടുകളോടെ നാലാം സ്ഥാനത്തുമെത്തി.
ഈ ഫലത്തിന്റെ അടിസ്ഥാനത്തില്‍ Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ അവസാന ഘട്ട വോട്ടിങ്ങിനായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര് ഇവരാണ്:
- ടി.ടി.ഇസ്മായില്‍
- ഡോ. സന്ധ്യ കുറുപ്പ്
- ഷാഫി കൊല്ലം
- കാനത്തില്‍ ജമീല എം.എല്‍.എ
ആദ്യഘട്ട വോട്ടെടുപ്പില്‍ പതിനാല് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ ഓരോരുത്തര്‍ക്കും ലഭിച്ച വോട്ടുകളുടെ കൃത്യമായ കണക്ക് വായനക്കാര്‍ക്ക് താഴെ കാണാം. ഫൈനൽ റൗണ്ട് വോട്ടിങ് ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. അതിനായി കാത്തിരിക്കാം….