ഒന്നാം വാര്‍ഷികത്തിന്റെ നിറവില്‍ സീതീ സാഹിബ് ഹ്യൂമാനിറ്റേറിയൻ സെന്റര്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കടലൂരില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്


നന്തി ബസാർ: സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്റർ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ഒക്ടോബര്‍ 12ന് കടലൂർ എൻ.ഐ.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് വ്യവസായ പ്രമുഖൻ പി.കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. മേയോൺ ഖാദര്‍ അധ്യക്ഷത വഹിച്ചു.

രാവിലെ 9മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്. മെഡിക്കല്‍ മൊബൈല്‍ ബസ്, വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം, ഇ.സി.ജി ടെസ്റ്റ്, ബി.പി ടെസ്റ്റ്‌, ജി.ആര്‍.ബി.എസ് ടെസ്റ്റ് തുടങ്ങി നിരവധി സേവനങ്ങളാണ് ക്യാമ്പില്‍ ഒരുക്കിയത്. വാർഡ് മെമ്പർ എം.കെ മോഹനൻ, കൊയിലോത്ത് അബൂബക്കർ ഹാജി, ടി.കെ നാസർ, സി.കെ സുബൈർ, റഷീദ് മണ്ടോളി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ആസ്റ്റർ മിംസിന്‌ പി.കെ അഹമ്മദ് ഉപഹാരം നൽകി. ഒപ്പം 40 വർഷത്തിലധികമായി പ്രദേശത്തെ അംഗൻവാടിയിൽ ടീച്ചറായി ജോലി ചെയ്യുന്ന ഉഷ ടീച്ചറെ ചടങ്ങില്‍ ആദരിച്ചു.

മുസ്തഫ അമാന, ഹനീഫ നിലയെടുത്ത്, കെ.പി മൂസ്സ വി.കെ.കെ ഉമ്മർ, ഇസ്മയിൽ കൊവുമ്മൽ, ഹനീഫ കക്കുളം, ഇസ്മയിൽ കുണ്ടിൽ, മൂസ്സ പൂളക്കണ്ടി, സിറാജ്കമ്മടത്തിൽ, ഹമീദ് പി.കെ, അഷറഫ് മുക്കാട്ട്, ഇബ്രാഹിംക്കുട്ടി എരവത്ത്, അഷറഫ് മൊയ്യിൽ, ആർ.വി,അബൂബക്കർ മൊയ്തു ഹാജി അമ്പട്ടാരി, അബൂബക്കർ കുതിരോടി, നിസാർ എ.കെ, എ.കെ മുഹമ്മദ് ബഷീർ പാലൂക്കുറ്റി,ലത്തീഫ് കോടിക്കൽ, ബഷീർ കുറൂളിക്കുനി, അലി ഹാജി, ഫിറോസ് മുക്കാട്ട്, ഫൈസൽ മഞ്ചയിൽ, ഫൈസൽ മസ്താൻ, ഒ.എ കരീം, ഷെറിൻ ഷിഫാന മണ്ടോളി, ആദില സിദ്ധീഖ്, ഫാദിയ ഹമീദ്, ഷംന അനസ്, ഷർഫിന ഇസ്മയിൽ, ഷർജിന റംഷി, ഫാരിഷ റജ് നാസ് തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു. വി.കെ ഇസ്മയിൽ സ്വാഗതവും റാഫി ദാരിമി നന്ദിയും പറഞ്ഞു.

Description: Siti Sahib Humanitarian Center celebrates its first anniversary