”കര്‍ഷകത്തൊഴിലാളികളുടെ വേതനത്തിന് സമാനമായ 690രൂപ തൊഴിലുറപ്പുകാര്‍ക്കും അനുവദിക്കണം”; കൊയിലാണ്ടിയില്‍ ഐ.എന്‍.ടി.യു.സി തൊഴിലുറപ്പ് തൊഴിലാളികളുടെ ധര്‍ണ


കൊയിലാണ്ടി: തൊഴിലുറപ്പ് തൊഴിലും കൂലിയും ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി ഐ.എന്‍.ടി.യു.സി തൊഴിലുറപ്പ് തൊഴിലാളികള്‍ ധര്‍ണ നടത്തി. കര്‍ഷകത്തൊഴിലാളികളുടെ വേതനത്തിന് സമാനമായ 690/ രൂപ തൊഴിലുറപ്പ് കാര്‍ക്കും കൂടി അനുവദിക്കണം, തൊഴിലാളികളെ വര്‍ക്ക്‌മെന്‍ കോമ്പെന്‍സേഷന്‍ ആക്ടില്‍ ഉള്‍പ്പെടുത്തുക, ഗ്രാറ്റിവിറ്റി, പെന്‍ഷന്‍ മുതലായവ അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് കെ.രാജീവ് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ഗോപാലന്‍ കാര്യാട്ട്, പി.വി.മനോജ്, സുമതി.കെ.എം ജിഷ, വത്സല പുള്ളിയത്, വി.ടി.സുരേന്ദ്രന്‍, മുജേഷ് ശാസ്ത്രി, കെ.ഉണ്ണികൃഷ്ണന്‍, വി.കെ.ശശിധരന്‍, പി.രാഘവന്‍, മനോജ്.എന്‍.എം, ശശി പാലൂര്‍, ബാബു മണമല്‍, എം.കെ.ബാലകൃഷ്ണന്‍ മുതലായവര്‍ പ്രസംഗിച്ചു.

Summary: Rs 690, similar to the wages of agricultural workers, should also be allocated to MGNREGA job seekers"; Dharna of INTUC in Koyilandy