ഷുഹൈബിന്റെ ഓര്‍മ്മകളില്‍ കൊയിലാണ്ടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; രക്തസാക്ഷിത്വ ദിനത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും


കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് അനുസ്മരണവും പുഷ്പാര്‍ച്ചനയും പെരുവട്ടൂരില്‍ വെച്ച് നടന്നു. യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഷംനാസ്.എം.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് രജീഷ് വേങ്ങളത്തുകണ്ടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി. ദളിത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.സുരേന്ദ്രന്‍, മിഥുന്‍ പെരുവട്ടൂര്‍, സിബിന്‍ പെരുവട്ടൂര്‍ എന്നിവര്‍ ഷുഹൈബിനെ അനുസ്മരിച്ചു സംസാരിച്ചു.

യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും പൂക്കാട് വെച്ച് നടന്നു യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ്‌ റംഷീദ് കാപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ ഉണ്ണികൃഷ്ണൻ പൂക്കാട് എ സി രാംദാസ് കെ എസ് യു സംസ്ഥാന സമതി അംഗം എ കെ ജാനിബ് യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ഷെഫീർ കഞ്ഞിരോളി ധീരജ് പഠിക്കലക്കണ്ടി എന്നിവർ ശുഹൈബിനെ അനുസ്മരിച്ചു സംസാരിച്ചു. ആദർശ് മണികണ്ഠൻ ആഷിക് തിരുവങ്ങൂർ നിമിൽ ആദിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

എടയന്നൂർ ശുഹൈബിന്റെ ധീര രക്തസാക്ഷി ദിനത്തിൽ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ നിഹാൽ നേതൃത്വം നൽകി.

എം കെ സായീഷ്, തൻഹീർ കൊല്ലം, റാഷിദ്‌ മുത്താമ്പി, ജാസിം നടേരി, റിയാസ് എനിയാക്, മുബഷിർ M എന്നിവർ പങ്കെടുത്തു.