പന്തലായനി അഘോര ശിവക്ഷേത്രം പ്രതിഷ്ഠാദിനം; മഹാവിഷ്ണു ക്ഷേത്രത്തിന്റെ ശുദ്ധികലശം ഫണ്ട് ഉദ്ഘാടനം നടന്നു


കൊയിലാണ്ടി: പ്രതിഷ്ഠാദിന ദിവസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ / ശുദ്ധികലശം ഫണ്ട് ഉദ്ഘാടനം നടന്നു. സായി ദാസ് കാളിയമ്പത്തില്‍ നിന്നും വിഷ്ണു ക്ഷേത്ര കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ.കെ. പ്രേംകുമാര്‍, സാമ്പത്തിക കണ്‍വീനര്‍ എ.കെ.ഗീത ടീച്ചര്‍, ബാബു കോയാരി എന്നിവര്‍ ആദ്യ തുക ഏറ്റുവാങ്ങി.

ബ്രഹ്‌മശ്രീ പാടേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പന്തലായനി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനപൂജകള്‍ മേല്‍ശാന്തി ശിവപ്രസാദ് നമ്പൂതിരി നിര്‍വ്വഹിച്ചു. രാവിലെ മുതല്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ അഖണ്ഡനാമജപം നടന്നു. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന, നിറമാല എന്നിവയും ഉണ്ടായിരുന്നു

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എ. മോഹനന്‍, പുതിയ പുരയില്‍ കമ്മിറ്റി ഭാരവാഹികളായ മധു വെളുത്തൂര്‍, അരവിനന്‍ മാസ്റ്റര്‍ മറ്റു കമ്മിറ്റി അംഗങ്ങളും ഫണ്ട് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.