ഉത്സവാഘോഷത്തിനൊരുങ്ങി പയറ്റുവളപ്പില്‍ ശ്രീ ദേവി ക്ഷേത്രം; കലവറ നിറയ്ക്കലിന് തുടക്കമായി


Advertisement

കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീ ദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് തുടങ്ങി. ചടങ്ങ് കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖനും എസ്.എന്‍.ഡി.പി യോഗം പ്രസിഡണ്ടുമായ രാജീവന്‍ സ്റ്റീല്‍ ഇന്ത്യയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ദാസന്‍ പറമ്പത്തും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

Advertisement

എം.കെ.കുമാരന്‍, വി.കെ.ഗോപാലന്‍, സുരേഷ് ബാബു, അനുരാധ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി ബിജു നിബാല്‍ സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് അശോകന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു.

Advertisement
Advertisement