കേള്‍വി പരിമിതിയുള്ളവര്‍ക്ക് പഞ്ചായത്തിന്റെ സഹായം; മൂടാടിയില്‍ താളം പദ്ധതിയിലൂടെ ശ്രവണ സഹായി വിതരണം ചെയ്തു
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ കേള്‍വി പരിമിതിയുള്ളവര്‍ക്ക് താളം പദ്ധതിയിലൂടെ ശ്രവണ സഹായി വിതരണം ചെയ്തു. 2023- 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമസഭയിലൂടെ അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും ഉപകരണം നല്‍കിയത്.
കെല്‍ട്രോണ്‍ നിര്‍മ്മിച്ച ഉപകരണമാണ് മെഡിക്കല്‍ ടീമിന്റെ പരിശോധനക്ക് ശേഷം വിതരണം ചെയ്തത് മൂന്നുലക്ഷം രൂപയാണ് പഞ്ചായത്ത് ഈ പദ്ധതിക്കായി മാറ്റിവെച്ചത്. പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ വിതരണോദ്ഘടനം നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് ഷിജ പട്ടേരി സ്ഥിരം സമിതിയംഗങ്ങളായ എം.പി.അഖില, ടി.കെ.ഭാസ്‌കരന്‍, മെമ്പര്‍മാരായ വി.കെ.രവീന്ദ്രന്‍, രജുല, ടി.എം.സുമിത, സെക്രട്ടറി എം.ഗിരിഷ്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ അജ്ഞലി എന്നിവര്‍ പങ്കെടുത്തു.