നിസ്‌കരിക്കുന്നതിനിടെ പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളി, വിദ്വേഷ പ്രകടനം; താമരശ്ശേരിയില്‍ യുവാവ് അറസ്റ്റില്‍
താമരശ്ശേരി: പള്ളിയില്‍ വിശ്വാസികള്‍ നിസ്‌കരിക്കുന്നതിനിടെ പള്ളിയില്‍ക്കയറി ജയ് ശ്രീറാം വിളിയുമായി യുവാവ്. താമരശ്ശേരി കാരാടി ജുമാമസ്ജിദില്‍ നിസ്‌കാരം നടക്കുന്നതിനിടെയാണ് സംഭവം.
കാരാടി ആലിക്കുന്നുമ്മല്‍ അഭിജയ് ആണ് വിദ്വേഷ പ്രചരണം നടത്തിയത്. തന്റെ വിദ്വേഷ പ്രകടനത്തിന്റെ വീഡിയോ ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീം വിളിക്കുമെന്ന് പറഞ്ഞാല്‍ വിളിക്കും എന്ന് വീഡിയോയില്‍ വെല്ലുവിളിക്കുന്നുണ്ട്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
ആളുകള്‍ നിസ്‌കാരത്തിലായതിനാല്‍ ഇയാള്‍ പള്ളിയില്‍ കയറിയത് അറിഞ്ഞിരുന്നില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് താമരശ്ശേരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. പ്രതിയെ പൊലിസ് ചോദ്യം ചെയ്ത് വരികയാണ്.