നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു


കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്.

കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മ പരാതിയില്‍ ആരോപിക്കുന്നു.

കസബ പൊലീസ് കേസില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.