കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് അപകടം; രണ്ട് തൊഴിലാളികള്‍ക്ക് ഷോക്കേറ്റു, ഒരാളുടെ നില ഗുരുതരം
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. രണ്ട്തൊഴിലാളികള്‍ക്കാണ് ഷോക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ട്രെയിന്‍ കടന്നു പോകുന്ന മെയിന്‍ ലൈനില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റ്. പൈപ്പ് ഊരി മാറ്റുന്നതിനിടയില്‍ ലൈനിന്റെ പോസ്റ്റിന്റെ മുകള്‍ ഭാഗത്ത് പൈപ്പ് തട്ടിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ഷോക്കേറ്റ് തെറിച്ചുവീണു. മറ്റേയാള്‍ പൈപ്പില്‍ തന്നെ പറ്റിപ്പിടിച്ചുപോയതിനാല്‍ ശരീരം കത്തിയിട്ടുണ്ട്.
കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയാണ്.