വിവിധ മേഖലയില്‍പ്പെടുന്ന 12 കൊയിലാണ്ടിക്കാര്‍ക്ക് ബ്രാന്റ് അംബാസിഡര്‍മാര്‍; കൊയിലാണ്ടിയില്‍ എട്ടാം വാര്‍ഷികം ആഘോഷിച്ച് ശോഭിക വെഡ്ഡിങ്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്രാലയമായ ശോഭികാ വെഡ്ഡിങ്ങിന്റെ എട്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശോഭികയില്‍ വെച്ചു നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.സത്യന്‍ വാര്‍ഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപകന്‍ ശിവദാസ് പൊയില്‍ക്കാവ് മുഖ്യാതിഥിയായി.

സമൂഹത്തിന്റെ വിവിധ മേഖലയില്‍പ്പെടുന്ന 12 കൊയിലാണ്ടി സ്വദേശികളെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബ്രാന്റ് അംബാസിഡര്‍മാരാക്കിയത് പൊതുജനങ്ങളുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി. ശോഭികയുടെ കാഞ്ഞങ്ങാട് ഷോറൂമിന് മുന്നില്‍ നിന്നും വൃദ്ധനെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വൃദ്ധനെ സഹായിച്ച ശോഭിക ജീവനക്കാരിയായ റജിനയെ വേദിയില്‍ ആദരിക്കുകയും ചെയ്തു.

എട്ടുവര്‍ഷമായി കൊയിലാണ്ടിയുടെ വസ്ത്ര സങ്കല്പങ്ങള്‍ക്ക് നിറം പകര്‍ന്ന് ശോഭികാ വെഡ്ഡിങ്ങുണ്ട്. എല്ലാവിധ ബ്രാന്റഡ് വസ്ത്രങ്ങളും മേല്‍ത്തരം തുണിത്തരങ്ങളും മിതമായി നിരക്കില്‍ ലഭിക്കുന്നുവെന്നതാണ് ശോഭികയെ ഇതിനകം ആളുകള്‍ ഏറ്റെടുക്കാന്‍ ഇടയാക്കിയത്.

Watch Video

advertisement