‘ചട്ടലംഘനം നടത്തിയിട്ടില്ല, ക്ഷേത്ര ആചാരപരമായുള്ള വെടിക്കെട്ട് നടന്നിട്ടില്ല, പടക്കം പൊട്ടിച്ചത് ജനങ്ങള്‍’; മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഷിനിത്ത്. യാതൊരുചട്ടലംഘനവും നടത്തിയിട്ടില്ലെന്നും എഴുന്നള്ളത്ത് വരുന്ന സമയത്ത് നൂറ് മീറ്റര്‍ ആനകള്‍ തമ്മിലുള്ള അകലവും ജനങ്ങള്‍ തമ്മിലുള്ള അകലവും കൃത്യമായി പാലിച്ചാണ് നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉത്സവത്തിനായി എത്തിച്ച ആനകള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെതാണെന്നും നിയമപരമായുള്ള എല്ലാ പേപ്പറുകളും തങ്ങളുടെ പക്കലുണ്ടെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വെടിക്കെട്ട് സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷേത്ര ആചാരപരമായുള്ള വെടിക്കെട്ട് നടന്നിട്ടില്ലെന്നും പടക്കം പൊട്ടിച്ചത് ജനങ്ങളാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ആരും വെടിക്കെട്ട് നടത്തിയിട്ടില്ലെന്നും ക്ഷേത്ര ആചാരപരമായി കതിന മാത്രമാണ് പൊട്ടിച്ചതെന്നും ക്ഷേത്ര ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഷിജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല ക്ഷേത്ര പരിസരത്ത് വച്ചല്ലെ പടക്കം പൊട്ടിച്ചിട്ടുള്ളതെന്നും ഏത് അന്വേഷണത്തിനും സഹകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Summary: shinith-chairman-of-the-board-of-trustees-of-the-temple-responded-to-the-accident-in-the-manakulangara-temple-by-an-elephant.