രോഗികള്‍ക്ക് ധനസഹായവും 130 വീടുകള്‍ക്ക് പെരുന്നാള്‍ കിറ്റും; മുചുകുന്നില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഫണ്ട് കൈമാറി
മുചുകുന്ന്: മുചുകുന്നില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഫണ്ട് കൈമാറി. മൊകേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ രോഗികള്‍ക്കുള്ള ധനസഹായവും നൂറ്റി മുപ്പതോളം വീടുകള്‍ക്കുള്ള പെരുന്നാള്‍ കിറ്റും രണ്ട് കുടുംബത്തിന് ആടിനെയും കൈമാറി.
തൊടുപോയില്‍ മൊയ്തു ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സിക്രട്ടറി സാലിം മുചുകുന്ന് ഉദ്ഘാടനം ചെയ്തു. സജീര്‍ പുറായില്‍, കരീം മലയാന്‍കണ്ടി, ജുനൈദ്, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തിന് നിഹാല്‍ സ്വാഗതവും വഹാബ് നന്ദിയും പറഞ്ഞു.