ചിത്രം വ്യക്തം, യു.ഡി.എഫ് വിമതന്‍ അബ്ദുള്‍ റഹീം അവസാന നിമിഷം പത്രിക പിന്‍വലിച്ചു; വടകരയിൽ മത്സരരംഗത്ത് പത്ത് സ്ഥാനാര്‍ത്ഥികള്‍


വടകര: കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. കോഴിക്കോട് 13 ഉം വടകരയില്‍ 10 ഉം സ്ഥാനാര്‍ഥികള്‍ ആണുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയമായ ഇന്ന് വൈകുന്നേരം മൂന്ന് മണി കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്.

വടകര ലോക്‌സഭ മണ്ഡലത്തില്‍ അവസാന നിമിഷം പത്രിക പിന്‍വലിച്ച് യു.ഡി.എഫ് വിമതന്‍ അബ്ദുള്‍ റഹീം. അവസാന ദിവസമാണ് ഇദ്ദേഹം പിന്മാറിയത്. ഇതോടെ ഓരാള്‍ മാത്രമാണ് ജില്ലയില്‍ പത്രിക പിന്‍വലിച്ചത്. നിലവില്‍ ആകെ 23 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. വടകര മണ്ഡലത്തിലേക്ക് ബി.എസ്.പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ പവിത്രന്‍ ഇ യുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളപ്പെട്ടിരുന്നു.

അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇപ്രകാരമാണ്.

വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പ്രഫുല്‍ കൃഷ്ണന്‍ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരന്‍, കുഞ്ഞിക്കണ്ണന്‍, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രര്‍).

കോഴിക്കോട്- ജോതിരാജ് എം (എസ്.യു.സി.ഐ), എളമരം കരീം (സി.പി.ഐ.എം), എം കെ രാഘവന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം ടി രമേശ് (ബി.ജെ.പി), അറുമുഖന്‍ (ബി.എസ്.പി), അരവിന്ദാക്ഷന്‍ നായര്‍ എം കെ (ഭാരതീയ ജവാന്‍ കിസാന്‍), സുഭ, രാഘവന്‍ എന്‍, ടി രാഘവന്‍, പി രാഘവന്‍, അബ്ദുള്‍ കരീം കെ, അബ്ദുള്‍ കരീം, അബ്ദുള്‍ കരീം.(എല്ലാവരും സ്വതന്ത്രര്‍).