ജില്ലയിൽ വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് മാനാട് സ്വദേശിയായ ഏഴു വയസ്സുകാരന്


Advertisement

കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മാനാട് സ്വദേശിയായ ഏഴുവയസുകാരനാണ് ഷിഗെല്ല ബാധിച്ചത്. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌. വയറിളക്കത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisement

ഇന്ന് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു കുട്ടി. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisement
Advertisement