‘ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ… മുഖം വെളുക്കുമ്പോൾ പാർശ്യഫലങ്ങളുമേറെയുണ്ട്’; മുഖകാന്തിക്കായി ക്രീമുകൾ ഉപയോ​ഗിക്കുന്നവരറിയാനായി ഷെരീഫ് ഉസ്മാൻ എഴുതുന്നു


ഷെരീഫ് ഉസ്മാൻ

ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ… കുറച്ചു നാളായി സോഷ്യൽ മീഡിയ മുഴുവൻ കേട്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്. ഒരാഴ്ചകൊണ്ടും രണ്ടാഴ്ച്ച കൊണ്ടും വെളുത്ത് പാറിപ്പിക്കുന്ന ഐറ്റം.

ഇത്തരം ക്രീമുകൾക്കു ഇന്ത്യൻ ഉപഭൂഖണ്ഡവും ഗൾഫ് രാജ്യങ്ങളും അടക്കം ഒട്ടുമിക്ക ഏഷ്യൻ രജ്യങ്ങളിലും വലിയ മാർക്കറ്റ് ഉണ്ട്‌ എന്നതാണ് വസ്തുത. 8-9 വർഷത്തോളമായി UAE യിൽ ഫാർമസിസ്ററ് ആയി ജോലി ചെയ്യുന്ന ആളായത്‌ കൊണ്ടു തന്നെ ഇതിൽ എന്തൊക്കെയാണ് ചേർക്കുന്നതെന്നും അത് വാങ്ങി കൊണ്ടു പോകുന്ന ഒത്തിരി മിക്സർമാരെയും കണ്ടിട്ടുണ്ട്.

വളരെ potent ആയിട്ടുള്ള corticosteroids എന്ന വിഭാഗത്തിൽ പെടുന്ന ഒരു chemical molecule ആണ് മിക്കവയിലെയും പ്രധാന ചേരുവ. Dermatitis, Eczema, Psoriasis പോലെയുള്ള major skin diseases ചികില്‍സിക്കാൻ ഉപയോഗിക്കുന്ന മോളിക്യൂൾ ആണിത്. മുഖത്ത് ഉപയോഗിക്കാൻ സാധാരണ പറയാറില്ല ഈ potent corticosteroid ക്രീമുകൾ.

ഇനി ഇത് ഉപയോഗിക്കുമ്പൊ എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ഇവ ഉപയോഗിക്കുമ്പോൾ സ്കിൻ ഉടനടി light ആവുന്നു. A proper bleaching effect. ഇത് യഥാർത്ഥത്തിൽ steroids ന്റെ ഒരു side effect ആണ്. ഇതിന്റെ കൂടെ നമ്മുടെ ചർമത്തിന്റെ thickness നഷ്ടപ്പെടുന്നു അതുമൂലം വെയിൽ കൊള്ളുമ്പോ UV രശ്മികൾ ഒക്കെ നേരിട്ട് ചർമത്തിൽ അടിച്ചോളും(UV radiation is a proven human carcinogen, causing basal cell carcinoma and squamous cell carcinoma). കൂടാതെ മുഖം ചുവന്നു തുടുക്കുകയും ശക്തിയായ എരിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. കുറച്ചു കാലം തുടർച്ചയായി ഉപയോഗിക്കുമ്പോൾ ചർമത്തിൽ സ്ട്രെച്ച് മാർക്സ് പ്രത്യക്ഷപ്പെടുന്നു . ഇനി ഇവയുടെ ഉപയോഗം നിർത്തുമ്പോൾ ചർമം പെട്ടന്ന് തന്നെ പഴയതിലും കറുത്തതായി തീരുകയും ചെയ്യാം. പിന്നെ ഈ ഐറ്റത്തിന്റെ ഉപയോഗം നിർത്താൻ പറ്റാത്ത ഒരു അവസ്ഥയിലേക്കു ഇത് ഉപയോഗിച്ച് തുടങ്ങുന്ന വ്യക്തി എത്തുകയാണ്. Topical Steroid Addiction (TSA) എന്ന അവസ്ഥ, ഇത് ട്രീറ്റ് ചെയ്യാൻ ഇതിലും സ്ട്രോങ്ങ് ആയ steroids വേണം. ഒടുവിൽ ഇതൊരു സൈക്കിൾ ആകും Steroid Addiction Syndrome(ഒന്നു ഗൂഗിൾ ചെയ്ത് ഫോട്ടോസ് നോക്കിയാൽ അറിയാം ഇതിന്റെ തീവ്രത).

ഇത്തരം ക്രീമുകൾ മാർക്കറ്റ് ചെയ്യുന്നത് കൂടുതലും ഇതിന്റെ ഭവിഷ്യത്തുകൾ അറിയാതെ ആണ്. ആരേലും പറഞ്ഞു കൊടുത്താൽ അത് കേൾക്കാനും റെഡിയല്ല. മാത്രമല്ല ഒരു തരത്തിലുള്ള അംഗീകാരവും ഇല്ലാതെ മനുഷ്യന്റെ വെളുപ്പിനോടുള്ള ആവേശത്തെ നല്ലപോലെ മുതലെടുക്കുന്ന കുറേപേർ. ഇത് വാങ്ങിക്കാൻ ആളുകൾ ഉള്ളകാലത്തോളം ഇവർക്ക്‌ എന്ത് ബോധവല്‍ക്കരണം കൊടുത്തിട്ടും കാര്യമില്ല.

Summary: Shereef Usman talks side effects of fairness creams