‘ലോകത്തൊരാളും എന്റെ മുഖത്ത് നോക്കി ഇങ്ങനെ ചിരിച്ചിട്ടില്ല’; ചില നേര്‍ക്കാഴ്ചകളിലേക്ക് ക്യാമറ തുറന്ന് ‘ഷി’- (വീഡിയോ)


രുട്ടില്‍ ജീവിതമാര്‍ഗം തേടുന്നവരും മനുഷ്യരാണെന്ന പച്ചയായ യാഥാര്‍ഥ്യം തുറന്ന് കാണിച്ച് ‘ഷി ‘.
രണ്ട് ധ്രുവങ്ങളിലായി നിരത്തിലിറങ്ങേണ്ടി വന്നവര്‍ ഒത്തുചേരുമ്പോള്‍ കഴുകന്‍ കണ്ണുകളും വിലപേശുന്ന നാവും നഗരത്തെ കാമാത്തിപുരയാക്കുന്നു. സ്വയം ആശ്രിതരാകുന്നത് ആരൊക്കെ എന്ന് കണ്ട് തന്നെ അറിയണം. ‘ഷി ‘ മുന്‍പോട്ട് വെക്കുന്നത് ഒട്ടനവധി ചോദ്യങ്ങളാണ്.

അതിജീവനം ഓരോരുത്തര്‍ക്കും വ്യത്യസ്തമായ പോരാട്ടമാണ്. ചിലരുടെ വഴികള്‍ എളുപ്പവും ചിലരുടേത് ഏറെ പ്രതിബന്ധങ്ങള്‍ നിറഞ്ഞതുമാകുന്നു. അത്തരത്തിലുള്ള ചില അതിജീവന നിമിഷങ്ങള്‍ ‘ഷി’ കാട്ടിത്തരുന്നു.

രൂപേഷ് രവിയാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. നാടക പ്രവര്‍ത്തകരായ രഘുനാഥ് മേലൂരും ശ്രീജ രഘുനാഥുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിദാസ് കൃപ, ശ്രീജിത്ത് കൈവേലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

അഭിജിത്ത് അഭിലാഷിന്റേതാണ് ക്യാമറ. നന്തി പ്രകാശിന്റെ വരികള്‍ക്ക് സലാം വീരോളിയാണ് സംഗീതമൊരുക്കിയത്. രഘുനാഥ് മേലൂരും ഹരിദാസുമാണ് ചിത്രം നിര്‍മ്മിച്ചത്.