‘ജൈവവൈവിധ്യങ്ങള്‍ നിലനിര്‍ത്തി തന്നെ പുറക്കാമലയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കണം’; സ്ഥലം സന്ദര്‍ശിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്
മേപ്പയ്യൂര്‍: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പുറക്കാമല സന്ദര്‍ശിച്ചു. പ്രദേശത്തെത്തിയ പരിഷത്ത് പ്രവര്‍ത്തകര്‍ നാട്ടുകാരുമായി ആശയവിനിമയം നടത്തി.
ജൈവവൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുറക്കാമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിച്ചെടുത്താല്‍ സര്‍ക്കാറിനും പ്രദേശവാസികള്‍ക്കും ഗുണകരമായിരിക്കുമെന്ന് പരിഷത്ത് സംഘം അഭിപ്രായപ്പെട്ടു. പാറ നശിക്കാന്‍ ഇടവന്നാല്‍ പരിസ്ഥിതിക്ക് വന്‍കോട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. പരിസ്ഥിതി പഠനം നടത്താന്‍ വേണ്ടപ്പെട്ടവര്‍ തയ്യാറാകണമെന്നും പരിഷത്ത് പ്രവര്‍ത്തകര്‍ പറഞ്ഞു.
പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സതീശന്‍, മേഖലാ പ്രസിഡന്റ് ബാലകൃഷ്ണന്‍, എം.വിജയന്‍, സദാനന്ദന്‍ മാരാത്ത്, ആര്‍.വി.അബ്ദുറഹിമാന്‍, ആര്‍.രാജീവന്‍, പി.കെ.ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.