ഷഹനാസ് തിക്കോടിയുടെ ‘ഓര്‍മ്മകള്‍ പൂക്കുന്ന രാത്രി’ പുസ്തകം പ്രകാശനം ചെയ്തു


Advertisement

തിക്കോടി: തിക്കോടിയുടെ സ്വന്തം എഴുത്തുകാരന്‍ ഷഹനാസ് തിക്കോടിയുടെ ‘ഓര്‍മ്മകള്‍ പൂക്കുന്ന രാത്രി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടില്‍ പുസ്തകം പ്രകാശനം ചെയ്തു.

Advertisement

ബഷീര്‍ തിക്കോടി പുസ്തകം ഏറ്റു വാങ്ങി. ലതീഷ് പാലയാട് ആണ് പുസ്തകത്തിന് കവര്‍ ചിത്രം നല്‍കിയിരിക്കുന്നത്. പ്ലാവില ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Advertisement

ചടങ്ങില്‍ രഘുമാഷ് അവതാരകനായി. ഇസ്മായില്‍ മേലടി, ഇന്ദുലേഖ, ഷബീര്‍ മണ്ടോളി, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Advertisement