‘സർക്കാർ വേട്ടക്കാരനൊപ്പമാണ്, സിനിമ നയ രൂപീകരണ സമിതിയിൽ രഞ്ജിത്തിനെ കൂടി ഉൾപ്പെടുത്താമായിരുന്നു’; നയ രൂപീകരണ സമിതിയിൽ എംഎൽഎ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ എം പി രംഗത്ത്


Advertisement

വടകര: സിനിമാ നയ രൂപീകരണ സമിതിയിൽ എംഎൽഎ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ എം പി രംഗത്ത്. സർക്കാരിന്റെ നയം വ്യക്തമായി, സിനിമ നയ രൂപികരണ സമിതിയിൽ എന്തിന് രഞ്ജിത്തിനെ മാറ്റി നിർത്തണം. രഞ്ജിത്തിനെ കൂടി സമിതിയിൽ ഉൾപ്പെടുത്താമായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു.

Advertisement

ഇരക്കൊപ്പം സർക്കാർ ഓടുകയാണെന്ന് പറയുമ്പോൾ ശരിക്കും സർക്കാർ വേട്ടക്കാരനൊപ്പം വേട്ടയാടുകയാണ്. ഇത് വളരെ വ്യക്തമാണെന്നും ഷാഫി വ്യക്തമാക്കി.

Advertisement
Advertisement

Summary: Shafi Parampil MP stands against the inclusion of MLA Mukesh in the policy formulation committee