കൊയിലാണ്ടി നഗരസഭ 37 ആം വാര്‍ഡില്‍ സ്ഥാപിച്ച മിനി മാസ് ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഷാഫി പറമ്പില്‍ എം.പി


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 37 ആം വാര്‍ഡില്‍ സ്ഥാപിച്ച മിനി മാസ് ലൈറ്റുകളുടെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.പി നിര്‍വഹിച്ചു. കെ. മുരളീധരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി ഐ സ്പ്ലാന്റ് റോഡ്, കസ്റ്റംസ് റോഡ്, ഹാര്‍ബര്‍ പരിസരം എന്നിവിടങ്ങളിലാണ് മൂന്ന് മിനി മാസ് ലൈറ്റുകള്‍ സ്ഥാപിച്ചത്.

വാര്‍ഡ് കൗണ്‍സിലര്‍ വി.പി ഇബ്രാഹിംകുട്ടി അധ്യക്ഷനായ ചടങ്ങില്‍ മനോജ് പയറ്റ് വളപ്പില്‍, എന്‍.ഇ മുഹമ്മദ്, യു.എ അസീസ്, കെ.കെ.വി സമദ്, കെ.കെ.വി ഖാലിദ് എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ.ടി.വി റഹ്‌മത്ത് സ്വാഗതവും യു.കെ രാജന്‍ നന്ദിയും പറഞ്ഞു.

Description: Shafi Parampil MP inaugurated the mini mass lights.