തൂവെള്ളക്കൊടി വീണ്ടും പാറി പറന്നു; കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിൽ വിജയകൊടിയേന്തി എസ്.എഫ്.ഐ, കുന്നിയോറ മലയിൽ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം


കൊയിലാണ്ടി: കുന്നിയോറ മലയിൽ ഇരട്ട വെള്ളക്കൊടി പാറിയ ദിനമാണിന്ന്. എസ്.എൻ.ഡി.പി കോളേജിലും വിജയ പതാക പാറിപറത്തി എസ്.എഫ്.ഐ. ഇന്ന് നടന്ന കോളേജ് ഇലക്ഷനിൽ പത്തൊൻപത്തിൽ പതിനെട്ടു സീറ്റും നേടിയാണ് കുന്നിയോറ മല വീണ്ടും വിജയിപ്പിച്ചത്. കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ സീറ്റുകൾ നേടിയാണ് ഇത്തവണത്തെ ജയം.

ചെയർമാൻ സിദ്ധാർത്ഥ് ദേവനും വൈസ് ചെയർപേഴ്സൺ വിഷ്ണുപ്രിയ പി.ബി യും ഇനി കോളേജിനെ നയിക്കും. ജനറൽ സെക്രട്ടറിയായി നൃദുൽ പി യും, ജോയിൻ സെക്രട്ടറിയായി നന്ദന സി.എസ്സും എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

യു.യു.സിമാരായി അമയ പ്രകാശൻ, കാർത്തിക് എം എന്നിവരും എഡിറ്ററായി ഹരികൃഷ്ണൻ പി.ബി യും, ഫൈൻ ആർട്സ്‌ സെക്രട്ടറിയായി പൂജ ഓയും ജനറൽ ക്യാപ്റ്റൻ ആയി ആദിത്യൻ എം.ബാബുവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബാക്കിയുള്ള മുഴുവൻ അസോസിയേഷൻ സ്ഥാനാർത്ഥികളും വിജയിച്ചു. കൊയിലാണ്ടി ഗുരുദേവ കോളേജിൽ പതിനേഴിൽ പതിനേഴു സീറ്റും നേടി എസ്.എഫ്.ഐ വിജയക്കൊടി പാറിച്ചതോടെ കുന്നിയോറ മലയിൽ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം.