‘മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പയ്യോളി പ്രാദേശിക ലേഖകന്റെ രാഷ്ട്രീയ ഉദ്ദേശങ്ങളോടെ’; കൊയിലാണ്ടി മാതൃഭൂമി ബ്യൂറോയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി
കൊയിലാണ്ടി: മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ പയ്യോളി പ്രാദേശിക ലേഖകന്റെ രാഷ്ട്രീയ ഉദ്ദേശങ്ങളോടെയാണെന്ന് ആരോപിച്ച് കൊയിലാണ്ടി മാതൃഭൂമി ബ്യൂറോയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി.
വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ചാണ് പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി കോളജില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അടുത്തുള്ള വീട് എസ്.എഫ്.ഐ ഇടിമുറിയായി ഉപയോഗിക്കാറുണ്ടെന്നും അത് റവന്യു വകുപ്പ് ഏറ്റെടുത്ത് പൊളിക്കാന്‍ നേരത്തെ അവശ്യപെട്ടിരുന്നെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പൊളിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും ലേഖകന്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ മാതൃഭൂമി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
മുന്‍പുള്ള ദിവസങ്ങളിലും സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണ് പയ്യോളി മാതൃഭൂമി ലേഖകന്‍ പ്രസിദ്ധീകരിക്കുന്നതെന്നും ലേഖകന്റെ രാഷ്ട്രീയ താല്പര്യമാണ് ഈ വാര്‍ത്തകള്‍ക്ക് പുറകില്‍ എന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആരോപിച്ചു.
എസ്.എഫ്.ഐ സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ.വി അനുരാഗ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മിഥുന്‍, സാദിഖ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫര്‍ഹാന്‍ എന്നിവര്‍ പങ്കെടുത്തു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി നവ്‌തേജ് മോഹന്‍ സ്വാഗതവും ഏരിയ പ്രസിഡന്റ് അഭിനവ് അധ്യക്ഷതയും വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ദേവനന്ദ നന്ദി അറിയിച്ചു.