ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് രക്തസാക്ഷി ദിനാചരണവുമായി കൊയിലാണ്ടിയിലെ എസ്.എഫ്.ഐ
കൊയിലാണ്ടി: ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് രക്തസാക്ഷി ദിനമായ മാര്‍ച്ച് 23ന് അനുസ്മരണ പരിപാടി സംഘടിപ്പിച്ച് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി. വെങ്ങളം കാട്ടിലപ്പീടികയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം സരോദ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി നവതേജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയ പ്രസിഡന്റ് അഭിനവ് ബി.ആര്‍. അധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റിയംഗം ദേവനന്ദ, ഏരിയ വൈസ് പ്രസിഡന്റ് അനുനാഥ്, സെക്രട്ടറിയേറ്റ് അംഗം അഭിറാം എന്നിവര്‍ പങ്കെടുത്തു. ഏരിയ ജോയിന്റ് സെക്രട്ടറി ഹൃദ്യ നന്ദി പറഞ്ഞു.