ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് മാസങ്ങളോളം ലൈംഗികാതിക്രമം; വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്ക്കൻ പിടിയിൽ
കോഴിക്കോട്: ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മാവൂർ സ്വദേശിയായ മധ്യവയസ്‌ക്കന്‍ പിടിയില്‍. ചെറൂപ്പ സ്വദേശി കുന്നോത്ത് വീട്ടിൽ സജീവ് കുമാർ (48) ആണ് അറസ്റ്റിലായത്. 2025 ജനുവരി മുതൽ മാർച്ച് വരെ പല ദിവസങ്ങളിലായി പ്രതി സ്കൂൾ വിദ്യാർത്ഥിയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
മുണ്ടിക്കൽ താഴത്തെ ജോലിസ്ഥലത്ത് നിന്നും രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് മാവൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary: Sexual assault on student for months by showing pornographic images on phone; Middle-aged man arrested for sexually assaulting student.