പതിനാലുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; മണിയൂര്‍ സ്വദേശിയായ വയോധികന്‍ പയ്യോളി പൊലീസിന്റെ പിടിയില്‍


പയ്യോളി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. മണിയൂര്‍ കുന്നത്തുകര മീത്തലെ പൊട്ടന്‍കണ്ടി രാജന്‍ (61) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

ഒക്ടോബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. പയ്യോളി പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Summary: Sexual assault against a fourteen-year-old girl maniyur native arrested