‘നര്‍മം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നു’; വിവിധ കലാപരിപാടികളോടെ അന്തരാഷ്ട്ര യോഗദിനം ആഘോഷമാക്കി സെന്‍ലൈഫ് ആശ്രമം പൂക്കാട്
ചേമഞ്ചേരി: സെന്‍ലൈഫ് ആശ്രമം പൂക്കാട് അന്താരാഷ്ട്ര യോഗാദിന പരിപാടികള്‍ സംഘടിപ്പിച്ചു. നര്‍മം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നുവെന്ന് നടന്‍ വിനോദ് കോവൂര്‍ പറഞ്ഞു. എ.എ ഹാളില്‍ സംഘടിപ്പിച്ച യോഗാദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആതുര സേവന രംഗത്തെ മികച്ച സേവനങ്ങള്‍ക്കുള്ള സ്വാസ്ഥ്യമിത്ര പുരസ്‌ക്കാരം ഡോ. സുജാത ചാത്തമംഗലത്തിന് ചടങ്ങില്‍ സമ്മാനിച്ചു. കൂടാതെ മുതിര്‍ന്ന പൗരന്മാര്‍ യോഗ പ്രദര്‍ശനവും അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ബ്രയിന്‍ ജിം, മുതിര്‍ന്ന പൗരന്മാര്‍ക്കായി സോര്‍ബ യോഗയിലും നിരവധി ആളുകള്‍ പങ്കെടുത്തു. സസ്യവിഭവങ്ങളുമടങ്ങിയ ഉച്ചഭക്ഷണം കഴിക്കാന്‍ നിരവധി പേര്‍ എഎ ഹാളില്‍ എത്തിച്ചേര്‍ന്നു. ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം യോഗവിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മുഖ്യ അതിഥി ആയിരുന്നു. കെ.വി. ദീപ അധ്യക്ഷം വഹിച്ച ചടങ്ങില്‍ എസ്. പ്രസീത, വി. കൃഷ്ണകുമാര്‍, അസ്വ. വി. സത്യന്‍ എന്നിവര്‍ സംസാരിച്ചു.