മിച്ചഭൂമി സമരഭടനും തിക്കോടിയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സി. ഗോപാലന് അന്തരിച്ചു
തിക്കോടി: തിക്കോടിയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മിച്ചഭൂമി സമരത്തില്‍ പങ്കാളിയുമായ സി. ഗോപാലന് അന്തരിച്ചു.
എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു.
മുന്‍ തിക്കോടി ലോക്കല്‍ സെക്രട്ടറി, മുന്‍ ഹെഡ് ലോഡ് വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, നിലവിലെ സി.പി.ഐ.എം കുറ്റി വയല്‍ ബ്രാഞ്ച് അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. തിക്കോടി , വന്മുകം,ചിങ്ങപുരം പ്രദേശങ്ങളില്‍ പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും മിച്ചഭൂമി സമരത്തിന്റെ ഭാഗമായി ജയില്‍വാസം അനുഭവിച്ച നേതാവായിരുന്നു.
ഭാര്യ: പി.കെ . രാധ ( സി.പി.ഐ.എം കുറ്റി വയല്‍ ബ്രാഞ്ച് അംഗം, റിട്ട. കെ.എസ്ആര്‍.ടി.സി),
മക്കള്‍: അനില്‍ ജി.ആര് ( സി.പി.ഐ.എം കുറ്റി വയല്‍ ബ്രാഞ്ച് അംഗം), ബീന (ഓര്‍ക്കാട്ടേരി),
മരുമക്കള്‍: റീജ, ചന്ദ്രന്. സംസ്കാരം 11.30 ന് വീട്ടുവളപ്പിൽ.